Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Department

മ​ദ്യം പി​ടി​കൂ​ടി​യ വീ​ടു​മാ​യി ബ​ന്ധ​മി​ല്ല; ആ​ന്‍റോ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊ​ച്ചി: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്‌​കാ​സ്‌​റ്റിം​ഗ് ക​മ്പ​നി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ർ​ജി​യി​ൽ എ​ക്സൈ​സി​ന്‍റെ മ​റു​പ​ടി തേ​ടി​യ ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് കേ​സ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

മെ​സി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​നാ​ട് വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് 43.850 ലീ​റ്റ​ർ വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​വും വൈ​നും ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് അ​ബ്‌​കാ​രി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്യു​ക​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ന്‍റോ​യെ അ​റ​സ്‌​റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജാ​മ്യം തേ​ടി അ​തി​വേ​ഗം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ മ​ദ്യ​വു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ലെ പ്ര​ധാ​ന വാ​ദം.

2022 ൽ ​സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം ലേ​ലം ചെ​യ്ത വ​സ്തു​വാ​ണി​തെ​ന്നും ര​ണ്ടു കോ​ടി രൂ​പ​യ്ക്ക് ലി​ല്ലി ജോ​സ് എ​ന്ന വ്യ​ക്തി​ക്കാ​ണ് ലേ​ല​ത്തി​ൽ ഇ​തു ല​ഭി​ച്ച​തെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ഈ ​വ​സ്‌​തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യോ കൈ​വ​ശാ​വ​കാ​ശ​മോ ത​നി​ക്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

District News

എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തൃ​ത്താ​ല: കേ​ര​ള​ത്തെ മ​യ​ക്കു​മ​രു​ന്നുമു​ക്ത​മാ​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പി​ൽ പു​തു​താ​യി 134 ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വി​മു​ക്തി മി​ഷ​ന്‍റെ നോ ​ടു ഡ്ര​ഗ്‌​സ് കാ​മ്പ​യി​ൻ അ​ഞ്ചാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സ​ജീ​വ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ര​ക്ത​ദാ​നം, വ്യാ​യാ​മം എ​ന്നീ വി​ഷ​യ​ത്തി​ൽ നാ​ഗ​ല​ശ്ശേ​രി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് ക്ലാ​സെ​ടു​ത്തു.

നാ​ഗ​ല​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ്, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ദൃ​ശ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up